തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസി വർക്ക്ഷോപ്പ് ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ കരമന സ്വദേശി ശിവകുമാർ ആണ് മരിച്ചത്. കഴക്കൂട്ടത്തിടുത്ത് കുഴിവിള എംജിഎംഎസ് സ്കൂളിന് സമീപം വൈകുന്നേരം എഴുമണിയോടെയാണ് അപകടം.
തിരുവനന്തപുരത്ത് നിന്ന് കഴക്കൂട്ടംഭാഗത്തേക്കു പോകുകയായിരുന്ന കെഎസ് ആർടിസി വർക്ക്ഷോപ്പ് ബസും എതിർ ദിശയിൽ വരുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ തിരുപുറം സ്വദേശി സുരേന്ദ്രൻ(53),ആറ്റിങ്ങൽസ്വദേശി അജിത്ത്(43),അവനവഞ്ചേരി സ്വദേശി രതീഷ്(30),മരപ്പാലം സ്വദേശി മനുകുമാർ (33), കഴക്കൂട്ടം സ്വദേശി ഉണ്ണി എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായ ഉണ്ണിയെ ഏറ്റവും ഒടുവിൽ വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയത്. അപകടത്തെ തുടർന്ന് കഴക്കൂട്ടം ബൈപാസിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.