കോഴിക്കോട്: വടകര കൈനാട്ടിയിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് 17 പേർക്ക് പരിക്ക്. പരിക്കേറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ മൂന്നരയോടെ പാണത്തൂരിലേക്ക് പോകുകയായിരുന്ന ബസ് അറ്റകുറ്റപ്പണികൾക്കായി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ, കാസർഗോഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ്സിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ വടകരയിലും കോഴിക്കോടുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.