കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ കണ്ട് പിന്നോട്ട് പോയി. ഈ സമയമാണ് കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് പോയത്

പത്തനംതിട്ട: കെഎസ്ആര്‍ടിസി സംബന്ധിച്ച വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു ആനവണ്ടി വീഡിയോ കൂടി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു ഈ കൊമ്പന്‍. 

കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ കണ്ട് പിന്നോട്ട് പോയി. ഈ സമയമാണ് കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് പോയത്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.