പത്തനംതിട്ട: മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസിയുടെ ആയിരം ബസ്സുകള്‍ സര്‍വ്വിസ് നടത്തും. നിലക്കല്‍ പമ്പചെയിന്‍ സര്‍വ്വിസിന്റെ എണ്ണം കൂട്ടും.മകരവിളക്ക് ദിവസം ശബരിമല പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും തിരുമാനം. മകരവിളക്ക് ദിവസം കൂടുതല്‍ ബസ്സുകള്‍ സര്‍വ്വിസ് നടത്താന്‍ ധാരണയായി ചെങ്ങന്നൂര്‍ കൊട്ടാരക്കര തിരുവനന്തപുരം ഏരുമേലി കോട്ടയം കുമിളി എന്നിവിടങ്ങളിലേക്കായിരിക്കും കൂടുതല്‍ ബസ്സുകള്‍ സര്‍വ്വിസ് നടത്തുക. 

അന്തര്‍ സംസ്ഥാന സര്‍വ്വിസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. അധികമായി എത്തുന്ന ബസ്സുകള്‍ക്ക് പത്തനംതിട്ടയില്‍ നഗരസഭയുടെ പാര്‍ക്കിങ്ങ് സ്ഥലങ്ങലില്‍ സൗകര്യം ഒരുക്കും. ഡ്രവര്‍മാര്‍ക്ക് വിശ്രമം ലഭിക്കുന്ന തരത്തില്‍ സര്‍വ്വിസുകള്‍ ക്രമപ്പെടുത്താനും തീരുമാനമുണ്ട്. മകരവിളക്ക് കാണാന്‍ കഴിയുന്ന ചാലക്കയം അട്ടത്തോട് ഇലവുങ്കല്‍ അയ്യന്‍മല നെല്ലിമല എന്നിവിടങ്ങളില്‍ പൊലിയ്കാരെ നിയോഗിക്കും.

സുരക്ഷയുടെ ഭാഗമായി താല്‍ക്കാലിക ബാരിക്കോഡുകള്‍ നിര്‍മ്മിക്കാനും മകരവിളക്ക് ദിവസം അടിന്തിര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് പഞ്ചായത്ത് തലത്തില്‍ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായി. സന്നിധാനത്ത് ആശുപത്രിയോട് ചേര്‍ന്ന് താല്‍ക്കാലിക മായി 25 കിടക്കകള്‍ ഇടുന്നതിന് സ്ഥലം ഒരുക്കും.

മകരവിളക്ക് ദിവസം കൂടുതല്‍ അംബുലന്‍സുകളുടെ സേവനം ഉറപ്പാക്കാനും വിവിധ ഇടതാവളങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും അംബുലന്‍സ് സേവനം ലഭ്യമാക്കും യോഗത്തില്‍ തീരുമാനമായി. മകരവിളക്ക് ദിവസം പത്തനംതിട്ട പമ്പ ഏരുമേലി പമ്പ തുടങ്ങിയ വഴികളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഉച്ചമുതല്‍ മകരവിളക്ക് കഴിയുന്നത് വരെ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമെ സര്‍വ്വിസ് നടത്തുകയൊള്ളു.