മുത്തങ്ങ ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രി സര്‍വ്വീസ് നടത്താന്‍ അനുവാദമുള്ള സൂപ്പര്‍ എക്‌സപ്രസ് റൂട്ട് സ്കാനിയയ്‌ക്ക് നല്‍കി പകരം സര്‍വ്വീസ് മാനന്തവാടി കുട്ട വഴിയാക്കുവാനാണ് നീക്കം. റൂട്ട് മാറ്റുന്നതോടെ എട്ട് മണിക്കൂര്‍ കൊണ്ട് ബംഗലൂരുവിലെത്തുന്നത് പതിനൊന്ന് മണിക്കൂറാകും. നിരക്കിലും വന്‍മാറ്റമുണ്ടാകും. പ്രതിദിനം അര ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള സര്‍വ്വീസാണ് ലാഭപ്രതീക്ഷ തീരെയില്ലാത്ത സ്കാനിയയ്‌ക്ക് വേണ്ടി മാറ്റുന്നത്. എന്നാല്‍ കോഴിക്കോട്-ബംഗലുരു റൂട്ടില്‍ സ്കാനിയ ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണെന്നാണ് കെഎസ്ആര്‍ടിസി വടക്കന്‍ മേഖലാ ഓഫീസര്‍ കെ സഫറുള്ളയുടെ വിശദീകരണം.