തിരുവനന്തപുരം: തലസ്ഥാന നഗരയിലെ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് സെക്യൂരിറ്റി വക ചൂരല്‍ പ്രയോഗം.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബസ് കാത്തുകിടന്ന വൃദ്ധരെയടക്കം സെക്യൂരിറ്റി ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനം ചോദ്യം ചെയ്ത ചിലരെ കണ്ടുനിന്ന ചിലരും മര്‍ദ്ദിച്ചു.

സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാറിനെ കസ്റ്റഡിയിലെടുത്ത തമ്പാനൂര്‍ പൊലീസ് കേസ്രജിസ്റ്റര്‍ ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  മര്‍ദ്ദനം എതിര്‍ത്ത ഒരാളുടെ മുഖത്ത് ചൂരല്‍ കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

അകാരണമായി യാത്രക്കാരായവരെ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിക്രമത്തിന് കൂട്ടുനിന്ന രണ്ടുപേര്‍ക്കെതിരെയും തമ്പാനൂര്‍ പൊലീസ് കേസെടുത്തു.