പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്കുളള ബസ് പെരുമ്പാവൂരില്‍ എത്തിയപ്പോഴാണ് സംഭവം. ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നെടുമങ്ങാട് ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസ് പെരുമ്പാവൂരെത്തിയപ്പോഴാണ് സംഭവം. പാലക്കാടുനിന്ന് റിസര്‍വേഷന്‍ ഉളള ഒരു യാത്രക്കാരന്‍ മറ്റൊരിടത്തുനിന്നാണ് കയറിയത്. അപ്പോഴേക്കും റിസര്‍വേഷന്‍ സീറ്റില്‍ മറ്റുളളവര്‍ ഇരുപ്പുറപ്പിരുന്നു. റിസര്‍വേഷനുളള യാത്രക്കാരന്‍ തന്റെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ബസിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ സമ്മതിച്ചില്ല. റിസര്‍വേഷന്‍ യാത്രക്കാരന് സീറ്റ് നല്‍കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യം നടന്നില്ല. ഒടുവില്‍ തര്‍ക്കമായി. ബസ് പെരുമ്പാവൂരിലെത്തിയപ്പോള്‍ പൊലീസ് ജീപ്പെത്തി ബസ് തടഞ്ഞു. ഒടുവില്‍ പൊലീസ് ഇടപെട്ട് ബസ് പിടിച്ചിട്ടു. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഇതിനിടെയാണ് കണ്ടക്ടര്‍ സുമേഷിന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്
എന്നാല്‍ ബസില്‍ പ്രശ്‌നമുണ്ടാക്കിയ ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് നിലപാട്. ആരും പരാതിയും തന്നിട്ടില്ല. എന്നാല്‍ മുമ്പ് പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നെന്നും ഇപ്പോള്‍ കൊല്ലം ജില്ലയില്‍ സിഐയാണെന്നും കയ്യേറ്റം ചെയ്തയാള്‍ ബസിനുളളില്‍വെച്ച് പറഞ്ഞതായി കണ്ടക്ടര്‍ പറയുന്നു.
