കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയ്ക്ക് പ്രസവവേദന

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍. തിരുവനന്തപുരത്താണ് സംഭവം. യുവതിയ്ക്ക് ഇന്ന് രാവിലെ 8.45 ഓടെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ വട്ടപ്പാറയില്‍ വച്ചാണ് പ്രസവ വേദന അനുഭവപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരത്തിലെ ശക്തമായ ബ്ലോക്കിലും തക്ക സമയത്ത് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവറായ കടക്കല്‍ സ്വദേശി ഗിരീഷ്. ബ്ലോക്ക് തീര്‍ത്ത് യാത്ര സുഖമമാക്കാന്‍ കേശവദാസപുരം പൊലീസും ഒപ്പം ചേര്‍ന്നു.

യാത്രക്കാരും സഹകരിച്ചതോടെ യുവതിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാനായി. സംവിധായകന്‍ വിശാല്‍ വിശ്വനാഥ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.