ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

First Published 29, Mar 2018, 7:33 PM IST
ksrtc driver attacked in palakkad
Highlights
  • മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ ഇപ്പോള്‍ മഞ്ചേരി മെഡി.കോളേജ് ആശുപത്രിയിലാണുള്ളത്. 

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി സ്വദേശികളായ അനീഷ്,അജീഷ്,ദിലീപ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ബസ് കാറില്‍ ഉരസിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. 

പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറെയാണ് ഇന്ന് വൈകുന്നേരം കാറിലെത്തിയ സംഘം വണ്ടി തടഞ്ഞ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ ഇപ്പോള്‍ മഞ്ചേരി മെഡി.കോളേജ് ആശുപത്രിയിലാണുള്ളത്. 

മുണ്ടൂരിന് സമീപം വച്ചാണ് വാഹനം തടഞ്ഞ് സംഘം ഡ്രൈവറെ ആക്രമിച്ചത്. മൂക്കിനും കണ്ണിനും പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലാണ് ഡ്രൈവറെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും പിന്നീട് മഞ്ചേരി മെഡി.കോളേജിലേക്ക് മാറ്റുകയായിരുന്നു. 

കെ.എല്‍ 9 എ.കെ 7851 ടെമ്പോ ട്രാവലര്‍, കെ.എല്‍ 9 എ.എ. 715 ടാറ്റ സുമോ എന്നീ വാഹനങ്ങളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ മദ്യപിച്ചിരുന്നുവെന്നാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പത്ത് മിനിറ്റോളം മര്‍ദ്ദനം തുടര്‍ന്നുവെന്നും മൊഴിയിലുണ്ട്. 


 

loader