സ്ഥല സൗകര്യം വളരെ കുറവുള്ള കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ കുറച്ച് നാളായി ഡ്രൈവര്‍മാരും അറ്റകുറ്റപണി ചെയ്യുന്ന ജീവനക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സാധാരണ ബസ് പാര്‍ക്ക് ചെയ്യുന്നിടത്തേക്ക് എത്തിയാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. എന്നാല്‍ പുതുതായി വന്ന എഞ്ചിനീയര്‍ ബസുകള്‍ ഷെഡിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഒട്ടും സ്ഥല സൗകര്യമില്ലാത്ത ഷെഡിലേക്ക് ബസ് എത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡ്രൈവര്‍മാരും അറിയിച്ചതോടെ തര്‍ക്കം തുടങ്ങി.

പണിമുടക്കായതിനാല്‍ തിരക്കേറിയ റോഡിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിക്കുന്നത്. ദിനം പ്രതി 142 സര്‍വീസുകളാണ് കൊല്ലത്ത് നിന്നും സര്‍വീസ് നടത്തുന്നത്. വോള്‍വോ, ലോ ഫ്ലോര്‍ അടക്കം 110 സര്‍വീസകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് യാത്രക്കാരെ വലച്ചു. കെ എസ് ആര്‍ ടി സി അധികൃതര്‍ പണിമുടക്കുന്ന ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം മറ്റ് ജില്ലകളില്‍ നിന്നുള്ള ബസുകള്‍ കൊല്ലത്ത് നിന്നും സര്‍വീസ് നടത്തുന്നുണ്ട്‌.