Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നു

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ല.
 

ksrtc duty reform will implement
Author
Kerala, First Published Aug 14, 2018, 11:21 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ല.nദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ ഡ്രൈവര്‍മാര്‍ മാറുന്നുവെന്ന് ഉറപ്പാക്കും.

വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മുലമുള്ള  അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി. എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. കൊട്ടിയം ഇത്തിക്കരയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഇടയാക്കിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് കണ്ടെത്തിയിരുന്നു.

കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് കൊല്ലം ആർടിഒ ഗതാഗത കമ്മീഷൺർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വാഹനാപകടത്തിന്‍റെ കാരണം കെഎസ്ആർടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കൊല്ലം ആർടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യം കൂടി കണക്കിലെടുത്താണ് ഡ്യൂട്ടി പരിഷ്കരണം  കര്‍ശനമായി നടപ്പാക്കാന‍് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios