സസ്‌പെന്റ് ചെയ്ത ഏഴ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തിനു മുന്നോടിയായി തൊഴിലാളികള്‍ ഉപവാസ സമരം നടത്തി.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരം മൈസൂര്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടിസി സ്‌കാനിയ ബസ്സിന്റെ തൃശ്ശൂര്‍ ഡിപ്പോയിലെ ഏഴ് ഡ്രൈവര്‍മാരെ കഴിഞ്ഞ മാസം 19നാണ് സസ്‌പെന്റ് ചെയ്തത്. ഒഴുവു ദിവസം വെട്ടിക്കുറച്ചതിനെതിരെ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ തീരുമാനം ആകാത്തതാണ് നാളത്തെ പണിമുടക്കിനു കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
15 ദിവസം മുന്‍പ് സമരത്തിന് നൊട്ടീസ് നല്‍കിയതാണെന്നും ഇതുവരെയായും യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. അതേ സമയം ഇടത് തൊഴിലാളി സംഘടനകളടക്കെം പങ്കെടുക്കുന്ന സമരം സര്‍ക്കാരിന് എതിരായല്ലെന്നും മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് എതിരാണെന്നുമാണ് ജീവനക്കാരുടെ വാദം.
