മാനേജ്മെന്‍റ് മനപൂര്‍വ്വം ശമ്പളം വൈകിപ്പിക്കുന്നവെന്നാരോപിച്ച് ജീവനക്കാര്‍ ഇന്നും ജില്ലയിലെ പ്രധാന ഡിപ്പോകള്‍ ഉപരോധിച്ചു. മാസം അവസാനിക്കുന്ന തീയതിയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം സാധാരണ നല്‍കാറുള്ളത്...എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. കൊല്ലം , കൊട്ടാരക്കര അടക്കം ജില്ലയിലെ പ്രധാനപ്പെട്ട ഡിപ്പോകളിലെല്ലാം ജീവനക്കാര്‍ ഉപരോധിച്ചു. എന്നാല്‍ ബാങ്കിലെ സാങ്കേതിക പ്രശ്നം കാരണമാണ് ശമ്പളം വൈകുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ വിശദീകരണം.