തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതിയ തന്ത്രവുമായി മാനേജ്‌മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഫ്‌ളക്‌സി ചാര്‍ജ് സംവിധാനം കൊണ്ടുവരുന്നു. യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് അന്തര്‍സംസ്ഥാന ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാര്‍ജ്.