കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സമരക്കാര്‍ക്ക് സഹായത്തിന് സമീപവാസികളുമെത്തി.

തിരുവനന്തപുരം: വേറിട്ട സമരരീതിയുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന് പുറമെ നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കുന്നത് കൂടി സമരമാക്കിയെടുത്തിരിക്കുകയാണിവ‍ർ. കഴിഞ്ഞ ദിവസം എസ്എസ് കോവില്‍റോഡിലെ ക്ഷേത്രക്കുളം ഇവര്‍ വൃത്തിയാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

120 ജീവനക്കാരാണ് കുളം വൃത്തിയാക്കാനെത്തിയത്. കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്തു. സഹായത്തിന് സമീപവാസികളുമെത്തി. വ്യത്യസ്ത സമരാശയങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം. 

എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ് . കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ വേറിട്ട സമരരീതികളുമായി മുന്നോട്ട് പോകുന്നത്.