കൊച്ചി: കെഎസ്ആർടിസി എംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. തൊടുപുഴയിൽ ബസ് ടെർമിനൽ നിർമ്മിച്ച് നൽകിയിട്ട് കരാർ തുക നൽകിയില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. സ്വകാര്യ കമ്പനി നൽകിയ ഹർജിയിലാണ് നടപടി.
എംഡി വെളളിയാഴ്ച ഹൈക്കോടതിയിൽ എത്തണം, സ്വകാര്യ കമ്പനിക്ക് പണം നൽകാൻ ഹൈക്കോടതി ഒരു വർഷം മുമ്പ് നിർദേശിച്ചിരുന്നു, ഇത് നടപ്പാക്കാത്തതിനാലാണ് എംഡി നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
