കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഷണ്ടിംഗ്-അദര്‍ ഡ്യൂട്ടികള്‍ ചെയ്യുന്നത് വിലക്കി കെഎസ്ആര്‍ടിസി എം‍ഡി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിറക്കി....
കോഴിക്കോട്: ഷണ്ടിംഗ് ഡ്യൂട്ടിയും അദര് ഡ്യൂട്ടിയും ചെയ്യുന്നതില് നിന്ന് കെ.എസ്.ആര്.ടി.സി കണ്ടക്ടര്മാരേയും ഡ്രൈവര്മാരേയും വിലക്കി എംഡി ടോമിന് ജെ തച്ചങ്കരി ഉത്തരവിട്ടു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സര്വീസുകള് മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുതായി ചുമതലയേറ്റെടുത്ത കെ.എസ്.ആര്.ടി.സി എംഡിയുടെ ഉത്തരവ്.
ഷണ്ടിംഗ് ജോലികള് ഇനി മുതല് ഡ്രൈവിംഗ് അറിയുന്ന മെക്കാനിക്കല് ജീവനക്കാര് നിര്വഹിക്കണമെന്നും ഡ്രൈവിംഗ് അറിയുന്നവര് എത്രയും പെട്ടെന്ന് ഹെവിവെഹിക്കിള് ലൈസന്സ് എടുക്കണമെന്നും എംഡി നിര്ദേശിച്ചിട്ടുണ്ട്. എന്ക്വയറി കൗണ്ടറിലും ഓഫീസ് ജോലിയിലും ഇനി മുതല് മിനിസ്റ്റീരിയല് ജീവനക്കാരെ മാത്രമേ നിയമിക്കാവൂ എന്നും ഇതുസംബന്ധിച്ച ഉത്തരവില് പറയുന്നു.
അസുഖബാധിതരായ കെ.എസ്.ആര്.ടി.സി ജീവനക്കാര്ക്ക് വേണ്ടിയാണ് അദര്ഡ്യൂട്ടി സംവിധാനം അവതരിപ്പിച്ചതെങ്കിലും കോര്പറേഷന് ജീവനക്കാര് ഇത് ചൂഷണം ചെയ്യുന്നുവെന്ന പരാതി നേരത്തെ തൊട്ടേ ഉണ്ടായിരുന്നു. എന്നാല് യൂണിയൻ നേതാക്കളുടെ എതിര്പ്പിനെ തുടര്ന്ന് ഇതിനെതിരെ നടപടിയെടുക്കാന് കെ.എസ്.ആര്.ടി.സി അധികൃതര്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. മുൻഗാമികൾക്ക് നടപ്പാക്കാൻ മടിച്ച ഇൗ പരിഷ്കാരത്തിലാണ് ചുമതലയേറ്റ ആദ്യവാരം തന്നെ തച്ചങ്കരി കൈവച്ചിരിക്കുന്നത്.
