ബത്തേരി: പെൻഷൻ വൈകിയതിലുള്ള സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്പർ സൂപ്രണ്ട് ആത്മഹത്യ ചെയ്തു തലശ്ശേരി സ്വദേശി നടേഷ്ബാബുവിനെയാണ് ബത്തേരിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടത്. 12 മണിയോടെയാണ് ലോഡ്ജ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേഷ് ബാബു ഇവിടെ മുറിയെടുത്തത്.