തിരുവനന്തപുരം: നഷ്ടത്തിലോടുന്നുവെന്ന് പഴികേള്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വസമേകി റെക്കോര്‍ഡ് വരുമാനം. വിഷു ഈസ്റ്റര്‍ അവധിദിവസത്തിന് ശേഷമുള്ള ഇന്നലത്തെ പ്രവര്‍ത്തി ദിവസമാണ ഇന്നലത്തെ പ്രവര്‍ത്തി ദിവസമാണ് കെഎസ്ആര്‍ടിസി റെക്കാര്‍ഡ് വരുമാനുമുണ്ടാക്കിയത്.

ഏഴ് കോടി 33 ലക്ഷമായിരുന്നു വരുമാനം. ഏഴുകോടിയാണ് ഇതുവരെയുള്ള കെഎസ്ആര്‍ടിസിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനം. 33, 71000പേരാണ് ഇന്നലെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കു പുറമേ സിറ്റി സര്‍വ്വീസുകളിലും നല്ലവരുമാനമായിരുന്നു. 

കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ കഴിഞ്ഞതും ജീവനക്കാരുടെ സഹകരണമാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു. കെഎസ്ആര്‍ടിസി ആറ് കോടി 71 ലക്ഷവും ജെന്റം 62 ലക്ഷവുമായിരുന്നു വരുമാനം.