ദളിത് സംഘടനകളുടെ ഹര്‍ത്താല്‍;സര്‍വീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

First Published 8, Apr 2018, 1:16 PM IST
ksrtc seeks police protection
Highlights
  •  പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നാളെ സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കത്ത് നല്‍കി.

എസ്‍സിഎസ്‍ടി ആക്ടില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്.വ്യാപാരികളും ബസുടമകളും ഹർത്താലിന് കടകൾ തുറക്കുമെന്നു ബസുകൾ ഓടിക്കുമെന്നും പറയുന്നത്  ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലായതുകൊണ്ടാണെന്ന് യുവജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂര്‍ പറഞ്ഞിരുന്നു.

 

loader