തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവച്ചു പോലീസ് അനുമതി ഇല്ലാതെ സർവീസ് നടത്താൻ ആകില്ലെന്ന് കെഎസ്ആര്‍ടിസി 

തിരുവനന്തപുരം: തമ്പാനൂരിൽ നിന്നുള്ള എല്ലാ ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവെച്ചു. ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ക്യാന്‍സല്‍ ചെയ്തു നൽകുന്നില്ല. യാത്രക്കാർ പ്രതിഷേധിക്കുന്നു. പോലീസ് അനുമതി ഇല്ലാതെ സർവീസ് നടത്താൻ ആകില്ലെന്ന് കെഎസ്ആര്‍ടിസി വിശദീകരണം. നേരത്തെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.