തിരുവനന്തപുരം: തിരുവനന്തപുരം: സംസ്‌ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആർടിസി നേരിടുന്ന ശമ്പള–പെൻഷൻ പ്രതിസന്ധിയെത്തുടർന്നാണ് പണിമുടക്കെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം കെഎസ്ആർടിസി ശമ്പളവും പെൻഷനും ജനുവരിയിലും വൈകുമെന്ന് ഗതാഗത മന്ത്രി. കടം തന്ന ധനകാര്യ സ്ഥാപനങ്ങളെ തിരിച്ചടവ് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സി യെ തകർത്തത് യു ഡി എഫ് സർക്കാരാണ്. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചതും പ്രതിസന്ധിക്ക് കാരണമായെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.