തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന പ്രതിനിധികളുമായി ഇന്ന് ഗതാഗതമന്ത്രി ചര്ച്ച നടത്തും. ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. സമരം ഒഴിവാക്കുന്നതിനും പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടികള്‍ ആലോചിക്കുന്നതിനായാണ് ഗതാഗതമന്ത്രി ഉന്നതല യോഗം വിളിച്ചിരിക്കുന്നത്. 

മറ്റന്നാള്‍ മുതലാണ് തൊഴിലാളി സംഘടനകളുടെ സമരം തുടങ്ങാനിരിക്കുന്നത്. 21 മുതല് സിപിഎം അനുകുല സംഘടനയുടെയും, 22 ന് സിപിഐ സംഘടനകളും 23 മുതല്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളും അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.