കെ.എസ്.ആര്‍.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങും. തിരുവനന്തപുരത്ത് ചീഫ് ഓഫീസിനു മുന്നിലായിരിക്കും സമരം. മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. സര്‍വ്വീസുകള്‍ തടസ്സപെടുത്താതെയായിരിക്കും സത്യഗ്രഹസമരം. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍  ഒരാഴ്ചക്കുള്ളില്‍ അനിശ്തികാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന്  ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങും. തിരുവനന്തപുരത്ത് ചീഫ് ഓഫീസിനു മുന്നിലായിരിക്കും സമരം. മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. സര്‍വ്വീസുകള്‍ തടസ്സപെടുത്താതെയായിരിക്കും സത്യഗ്രഹസമരം. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനിശ്തികാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി പറഞ്ഞു. പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള കെ.എസ്.ആര്‍.ടിസി.യുടെ അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്.