കെഎസ്ആര്‍ടിസിയിലെ യൂണിയന്‍ പിരിവ് സുതാര്യമാകണമെന്ന് എം.ഡി അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് പിരിവ് പിടിക്കരുത് എസ്.ബി.ഐക്ക് കത്ത് നല്‍കി അനാവശ്യ ഇടപെടലെന്ന് യൂണിയനുകള്‍
തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാരുടെ അക്കൗണ്ടില് നിന്ന് യൂണിയനുകള് പിരിവ് പിടിക്കുന്നത് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്ത് നല്കി. ജീവനക്കാരുടെ രേഖാമൂലമുള്ള അനുമതി നിര്ബന്ധമാക്കണമെന്ന് കത്തില് പറയുന്നു. എന്നാൽ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണിതെന്ന് യൂണിയനുകള് പ്രതികരിച്ചു.
ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കിയപ്പോള് ,കെ,എസ്.ആര്.ടി.സിയും, യൂണിയനുകളും ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യും ചേര്ന്ന് കരാര് ഒപ്പുവച്ചിരുന്നു.ഇതനുസരിച്ച് ജീവനക്കാരുടെ അനുമതിയില്ലാതെ അക്കൗണ്ടില് നിന്ന് പിരിവ് പിടിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല് ജീവനക്കാര് അറിയാതെ അവരുടെ പേരും ഒപ്പും നല്കി പല യൂണിയനുകളും അക്കൗണ്ടില് നിന്ന് പണം പിരിക്കുന്നുവെന്ന് പരാതി ഉയര്ന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ രേഖാമുലമുള്ള അനുമതിയില്ലാതെ ഇനി പിരിവ് പാടില്ലെന്ന് എം.ഡി ബാങ്കിന് കത്ത് നല്കിയത്.
അനധികൃത പിരിവ് നടത്തുന്നില്ലെന്ന് കെ.എസ്.ആര്.ടിസിയിലെ അംഗീകൃത യൂണിയനുകള് വിശദീകരിക്കുന്നു. ഏതെങ്കിലും ഒരംഗത്തിന് യൂണിയന് പിരിവ് കൊടുക്കാന് താത്പര്യമില്ലെങ്കില് അക്കാര്യം ബാങ്കിനെ നേരി്ട്ടറിയാക്കാവുന്നതാണ്.അതിന് എംഡി കത്തെഴുതേണ്ട സഹചര്യമില്ലെന്നും അവര് വിശദീകരിക്കുന്നു.
