കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്ന് നിയമിക്കും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്ന് നിയമിക്കും. അതേസമയം പിരിച്ചുവിടപ്പെട്ട താൽക്കാലിക കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് തുടങ്ങി.
അതിനിടെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി നൽകിയ കാലപരിധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നൽകിയ നിർദ്ദേശം. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താൽകാലിക കണ്ടക്ടർമാർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
