തിരുവനന്തപുരം: ശ്രീജീവിന്‍റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞാൽ തെളിഞ്ഞാൽ ശ്രീജിത്ത് സർക്കാരിൽ നിന്നും വാങ്ങിയ പത്തു ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടപ്പിക്കുമെന്ന ഭീഷണിയുമായി കെഎസ്‌യു നേതാവ് ശ്രീദേവ് സോമൻ രംഗത്ത്. ലോക്കപ്പ് മരണത്തിനിരയായ അനുജന് നീതി തേടി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന ശ്രീജിത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.എസ്.യു നേതാവിന്‍റെ വെല്ലുവിളി.
ശ്രീജിത്ത് നിരാഹാരം കിടക്കുന്നത് സ്വന്തം അനിയന്‍റെ മരണത്തിന്റെ സത്യം അറിയാൻ അല്ല. നിയമപരമായ എല്ലാ സഹായവും അയാൾക്ക് കിട്ടിയിട്ടുണ്ട്.ശ്രീജിത്ത് നിരാഹാരം കിടക്കുന്നത് ഗവണ്മെന്റിൽ നിന്നും കൂടുതൽ പണം കിട്ടാനും സർക്കാർ ജോലി നേടിയെടുക്കാനും വേണ്ടിയാണെന്ന് ശ്രീദേവ് ആരോപിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചുറ്റും കൂടിയ ആൻഡേഴ്സൺ എഡ്വേർഡിനെപ്പോലുള്ള ആളുകൾ മാത്രമാണ് ശ്രീജിത്തിന്റെ ഒപ്പം ഇപ്പോൾ ഉള്ളതെന്നും ശ്രീദേവ് ആരോപിക്കുന്നു. ർ
നേരത്തെ സമരപ്പന്തലിൽ നിന്നും രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്ഡേഴ്സണ് മറുപടി നൽകുമെന്ന് ശ്രീദേവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആൻഡേഴ്സന്റെ വീട് ആക്രമിക്കപ്പെട്ടത്.
ശ്രീജീവിന്റെ മരണത്തിൽ പൊലീസ് പരാതി അതോറിറ്റിയുടെ ചെയർമാൻ നാരായണ കുറുപ്പിന്‍റെ കണ്ടെത്തൽ മുഴുവൻ തെറ്റാണെന്നും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചില്ലെന്നും ശ്രീദേവ് വാദിക്കുന്നു.
