തിരുവനന്തപുരം: കെ എസ് യു സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം. സംസ്ഥാന ഘടകത്തിലേക്കുളള വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് കെ പി സി സി ആസ്ഥാനത്താണ് വോട്ടെണ്ണൽ. എ ഗ്രൂപ്പിനാകും സംസ്ഥാന അധ്യക്ഷ പദവി.ജില്ലകളിലും എ ഗ്രൂപ്പിനാണ് മേധാവിത്വം. തിരുവനന്തപുരം,കൊല്ലം ജില്ലകൾ മാത്രമാണ് ഐ ഗ്രൂപ്പിന് കിട്ടിയത്.