തിരുവനന്തപുരം: തന്നെ കരിഓയിൽ ഒഴിച്ച വിദ്യാർത്ഥികള്‍ക്കെതിരായ കേസ് പിൻവലിക്കണമെന്ന് കേശവേന്ദ്രകുമാർ ഐഎഎസ്. കേശവേന്ദ്രകുമാറിന്‍റെ നിർദ്ദേശ പ്രകാരം പ്രതികളാക്കപ്പെട്ട വിദ്യാർത്ഥികള്‍ നിരവധി സാമൂഹിക സേവനങ്ങള്‍ ചെയ്തിരുന്നു. പ്രതികളാക്കപ്പെട്ടവർക്ക് ഇതുവഴി തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇനി കേസുമായി മുന്നോട്ടുപോകേണ്ടെന്ന് ചൂണ്ടികാട്ടി ആഭ്യന്തര സെക്രട്ടറി കേശവേന്ദ്രകുമാർ കത്തു നൽകി.

ഹയർസെക്കന്‍ററി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്‍റെ ശരീരത്തിലക്കൊഴിച്ച് കരി ഓയിൽ പതിച്ച് സാംസ്കാരിക കേരളത്തിന്‍റെ മുഖത്തേക്കായിരുന്നു. ഡയറക്ടറുടെ മുറിയിൽ ചർച്ചക്കു കയറിയ എട്ട് കെ.എസ്.യു പ്രവർത്തകരാണ് കരിഓയിലൊഴിച്ചത്. എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായ പ്രതികളെ റിമാൻഡ് ചെയ്തു.
കേസിലെ ഒരു പ്രതിയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചു. ഐഎഎസ് അസോസിയേഷന്‍റെ അടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെ സർക്കാർ തീരുമാനം റദ്ദാക്കി. പഠനം കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് ജോലിക്ക് കേസ് തടസമായി. ഇതിനിടെ കേശവേന്ദ്രകുമാര്‍ വയനാട് കളക്ടറായി.
വയനാടും തിരുവനന്തപുരത്തുമെത്തി രക്ഷിതാക്കളും കുട്ടികളും തെറ്റ് ഏറ്റുപറഞ്ഞു. ക്ഷമ ചോദിച്ചു. കേസ് പിൻവലിക്കാൻ കേശവേന്ദ്രകുമാർ വച്ച് നിബന്ധ ഇതായിരുന്നു. നിങ്ങള്‍ സാമൂഹിക സേവനം ചെയ്ത് നൻമ മനസ്സിന് ഉടമയായെന്ന് എനിക്ക് ബോധ്യമാകണം. പ്രതിചേർക്കപ്പെട്ടവർ മാനസിരോഗ്യ കേന്ദ്രത്തിലും സർക്കാർ ആശുപത്രികളും ശുചീകരണം നടത്തി, സൗജന്യ ഭക്ഷണം വിചരണം ചെയ്തു.
ഡോക്ടർമാർ ഇവരുടെ സേവനത്തിന് സാക്ഷ്യപ്പെടുത്ത സർട്ടിഫിക്കറ്റ് നൽകി. ഇതോടെ കേശവേന്ദ്രകുമാർ സർക്കാരിലേക്കെഴുതി. അവർക്ക് തെറ്റ് ബോധ്യപ്പെട്ടു. വാദിയായ എനിക്ക് ഇനി കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. ഇനി സർക്കാരാണ് തീരുമെടുക്കേണ്ടത്. പ്രതിസന്ധികളെ പടിവെട്ടി സവിൽ സർവ്വീസ് നേടിയ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ സ്വന്തം പ്രവർത്തികൊണ്ട് വീണ്ടും വേറിട്ടൊരു മുഖമാകുന്നു,
