ഇരുവിഭാഗവും തമ്മിലുള്ള അടിപിടിക്കിടെ കോൺഗ്രസ് ഓഫീസിൽ നിന്നു് ബിയർ കുപ്പികൾ എറിഞ്ഞതായി എസ്എഫ്ഐ ആരോപിച്ചു. പോലീസ് ലാത്തി വീശിയെങ്കിലും ആളുകൾ പിരിഞ്ഞിട്ടില്ല.

ഇടുക്കി: അടിമാലിയിൽ കെ.എസ്.യു, എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഇരുകൂട്ടരും നടത്തിയ ആഹ്ളാദ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്ക്. നിരവധി വാഹനങ്ങളും തകർന്നു.

ഇരുവിഭാഗവും തമ്മിലുള്ള അടിപിടിക്കിടെ കോൺഗ്രസ് ഓഫീസിൽ നിന്നു് ബിയർ കുപ്പികൾ എറിഞ്ഞതായി എസ്എഫ്ഐ ആരോപിച്ചു. പോലീസ് ലാത്തി വീശിയെങ്കിലും ആളുകൾ പിരിഞ്ഞിട്ടില്ല. കോൺഗ്രസ് ഓഫീസിലുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.