പ്രസ്ഥാനത്തിന് വേണ്ടി  ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിനും പാർട്ടി യിൽ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമർശം. 

എറണാകുളം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്കെതിരെ ഒളിയമ്പുമായി കെഎസ്‍യു പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് അനിൽ ആന്‍റണിക്കെതിരെ കെഎസ്‍യു വിമർശനമുന്നയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിനും പാർട്ടി യിൽ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമർശം. 

കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന നേതാക്കൾക്കെതിരെയും കെഎസ്‍യു വിമർശനമുന്നയിച്ചു. കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങൾ കയ്യടിക്കി വെച്ചിരിക്കുകയാണ്. 

65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും പ്രമേയത്തിലൂടെ കെഎസ്‍യു വിമർശനമുന്നയിച്ചു.