തിങ്കളാഴ്ച കെസ്‍യുവിന്റെ പഠിപ്പ് മുടക്കാണെന്നും സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും രണ്ട് പ്രാദേശിക നേതാക്കള്‍ രാവിലെ സ്കൂളിലെത്തി അധ്യാപകരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്കൂള്‍ പിടിഎയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നെടുത്ത തീരുമാനം അനുസരിച്ച് സ്കൂളില്‍ എല്ലാ സമരദിവസങ്ങളിലും ക്ലാസെടുക്കാറുണ്ടെന്ന് ഇവരെ അറിയിക്കുകയായിരുന്നെന്ന് അധ്യാപകന്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി സ്ഥലംവിട്ട സംഘം ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ഗ്രൗണ്ടിലിട്ട് പിടിഎ പ്രസിഡന്റിനെ തല്ലുന്നത് കണ്ടെന്നും ഇത് തടയാനെത്തിയ തന്നെയും കുട്ടികള്‍ക്ക് മുന്നിലിട്ട് മര്‍ദ്ദിച്ചെന്നും അധ്യാപകന്‍ പറഞ്ഞു. 

അതേസമയം പഠിപ്പ് മുടക്ക് സമരവുമായി ഇറങ്ങിയ തങ്ങളുടെ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്. പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും കെഎസ്‍യു ഭാരവാഹികള്‍ അറിയിച്ചു.