കൊച്ചി: കായികതാരം പി.ടി ഉഷക്കെതിരെ കെ.എസ്.യുവിന്റെ പ്രതിഷേധം. പി.യു ചിത്രയെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് എറണാകുളത്തെ പി.ടി ഉഷ റോ‍ഡിലുണ്ടായിരുന്ന ബോ‍ർഡിൽ മഷി ഒഴിച്ചു. മഹാരാജാസ് കോളേജിലെ കോളേജിലെ കെ.എസ്.യു പ്രവർത്തകരാണ് ഇത്തരത്തിലൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പി.ടി ഉഷ റോ‍ഡിന്റെ പേര് പി.യു ചിത്ര റോഡ് എന്നാക്കി മാറ്റണമെന്നും ഇവർ പുറത്താക്കിയതിൽ പി.ടി ഉഷയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.