പകര്‍ച്ചപ്പനി; ശുചീകരണത്തിന് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി ജലീല്‍
മലപ്പുറം:പകർച്ചപനി പടരുന്ന മേഖലകളിലുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി കെടിജലീൽ. മലപ്പുറം ജില്ലയിലെ നിപ്പ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ മലപ്പുറത്ത് നിപ ബാധിച്ച് മൂന്ന് പേർ മരിച്ചതിന് പിറകെ, പകർച്ചപനി പിടിമുറുക്കുന്ന പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് വകുപ്പ് മന്ത്രി കെടി ജലീൽ എത്തിയത്.
ജില്ലയിലെ മുൻസിപ്പൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യപ്രവർത്തനങ്ങളിൽ ഏവരും ഒത്തൊരുമിക്കേണ്ട സമയമാണിതെന്ന് കെടി ജലീൽ പറഞ്ഞു. നിപ്പ വൈറസ് ബാധ സംബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ, ചെലവഴിച്ച ഫണ്ട്, പനി വിവര കണക്കുകൾ എന്നിവ സംബന്ധിച്ച് റിപ്പോർട്ട് യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അവതരിപ്പിച്ചു.
