Asianet News MalayalamAsianet News Malayalam

സ്​കൂളുകളിലെ കേടായ നാപ്​കിൻ വെൻഡിങ്​ മെഷീനും ഇൻസിനേറ്ററും അറ്റകുറ്റപ്പണ്ണി നടത്തുന്നതിന്​ നിർദേശം നൽകും: കെ ടി ജലീൽ

KT jaleel on napkin vending machine napkin incinerator on schools
Author
First Published Feb 12, 2018, 5:19 PM IST

തിരുവനന്തപുരം: സ്​കൂളുകളിൽ ​പ്രവർത്തനം നിലച്ച നാപ്​കിൻ വെൻഡിങ്​ മെഷീനും നാപ്​കിൻ ഇൻസിനേറ്ററും സമയത്ത്​ സർവീസ്​ ചെയ്യുന്നതിന്​ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ നിർദേശം നൽകുമെന്ന്​ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ ഏഷ്യാനെറ്റ്​ ന്യൂസ്​ ഓൺലൈനിനോട്​ പറഞ്ഞു. നാപ്​കിൻ വെൻഡിങ്​ മെഷീനുകൾ പ്രവർത്തിക്കാത്തതും സ്​കൂളുകളിൽ മതിയായ ശുചിമുറികൾ ഇല്ലാത്തതും സംബന്ധിച്ച ഏഷ്യാനെറ്റ്​ ന്യൂസ്​ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീൽ.

തദ്ദേശ സ്​ഥാപനങ്ങൾ അവരുടെ ഫണ്ട്​ ഉപയോഗിച്ചാണ്​ നാപ്​കിൻ വെൻഡിങ്​ മെഷീനുകളും ഇൻസിനേറ്ററുകളും സ്​ഥാപിക്കുന്നത്​. ജില്ലാ പഞ്ചായത്തുകളും ​ബ്ലോക്ക്​ പഞ്ചായത്തുകളുമാണ്​ സ്​കൂളുകളിൽ ഈ പദ്ധതി പ്രധാനമായും നടപ്പാക്കിവരുന്നത്​. തദ്ദേശ സ്വയംഭരണ വകുപ്പ്​ നേരിട്ടല്ല പദ്ധതി നടപ്പാക്കുന്നത്​. മെഷീനുകൾ സ്​ഥാപിക്കുന്നത്​ പോലെ തന്നെ പ്രധാനമാണ്​ അവ പ്രവർത്തനക്ഷമമല്ലാതാകു​മ്പോള്‍ സർവീസ്​ നടത്തുക എന്നത്​. അത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ പ്രത്യേക നിർദേശം നൽകും. മെഷീനുകൾ സ്​ഥാപിക്കുന്നതോടൊപ്പം അവയുടെ  അറ്റക്കുറ്റപ്പണികൾ കൂടി ശ്രദ്ധിക്കണം. 

സർക്കാർ സ്​കൂളുകളുകളിൽ ഒട്ടുമിക്കയിടത്തും ആവശ്യത്തിനുള്ള ടോയ്​ലറ്റ്​ സൗകര്യമുണ്ട്​. എന്നാൽ പല എയ്​ഡഡ്​ സ്​കൂളുകളിലും മതിയായ സൗകര്യമില്ല. തദ്ദേശ സ്​ഥാപനങ്ങൾ മുൻകൈയെടുത്ത്​ സർക്കാർ സ്​കൂളുകളിൽ ടോയ്​ലറ്റ്​ നിർമിച്ചുകൊടുക്കുന്നുമുണ്ട്​. ഇക്കാര്യത്തിൽ മറ്റ്​ നടപടികൾ സ്വീകരിക്കേണ്ടത്​ വിദ്യാഭ്യാസ വകുപ്പാണെന്നും മന്ത്രി ജലീൽ പറഞ്ഞു. 

നാപ്​കിൻ വെൻഡിങ്​ മെഷീനുകൾ പ്രവർത്തിക്കാത്തതു കാരണം ആർത്തവ സമയത്ത്​ സ്​കൂളുകളിൽ പെൺകുട്ടികൾ നേരിടുന്ന ദുരിതം സംബന്ധിച്ചാണ്​ ഏഷ്യാനെറ്റ്​ ഒാൺലൈൻ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടത്​. കുട്ടികളുടെ എണ്ണത്തിനനുസരിച്ച്​ വൃത്തിയുള്ള ടോയ്​ലറ്റ്​ സൗകര്യമില്ലാത്തതു വഴി ​പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ഏഷ്യാനെറ്റ്​ ന്യൂസ്​ ഒാൺലൈൻ ചൂണ്ടിക്കാട്ടിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios