തന്‍റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീൽ തുറന്നടിച്ചു

തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്‍റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീൽ തുറന്നടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കറുത്ത കൊടികാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്‍റെ ഭീതിയാണ് ലീഗിന്‍റെ ആരോപണത്തിന് കാരണമെന്നും കൂട്ടിച്ചേർത്തു.