ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കിയ പാകിസ്ഥാന് മുന്നില്‍ മൂന്ന് വ്യവസ്ഥകള്‍ വച്ച് വിദേശകാര്യ മന്ത്രാലയം. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടേയും അമ്മയുടേയും സുരക്ഷിതത്വം പാകിസ്ഥാന്‍ ഉറപ്പാക്കണം, ഇരുവരേയും ചോദ്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്, കൂടിക്കാഴ്ച്ചയില്‍ ഉള്‍പ്പെടെ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനെ ഒപ്പം കൂട്ടാന്‍ അനുവദിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ഇന്ത്യ മുന്നോട്ട് വച്ചത്.
ചാരപ്രവര്‍ത്തി ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ചിലണ് കുല്‍ഭൂഷന്‍ ജാദവിനെ അസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നേവിയുടെ കമാന്‍ണ്ടറിന് ഓഫീസറായിരുന്ന ഇദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി ചാരവൃത്തി ചെയ്യുകയായിരുന്നു എന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. 2017 ല്‍ ഏപ്രിലില്‍ കുല്‍ഭൂഷന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വധശിക്ഷ തടയുകയായിരുന്നു.
