ലക്നൗ: ബാബറി മസ്ജിദ് തകർക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റെ അറിവോടെയും മൗനാനുവാദത്തോടെയുമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. ആർഎസ്എസിന്‍റെ അതേനിലപാടായിരുന്നു റാവുവിനും. ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടാതെ താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നയ്യാർ വെളിപ്പെടുത്തി. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അയോധ്യയിൽ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് കര്‍സേവര്‍ മസ്ജിദ് തകര്‍ക്കുകയായിരുന്നു.