എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നു. സര്‍ക്കാറുണ്ടാക്കാനുളള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കാനാണ് വാജുഭായ് വാലയെ കാണുന്നത്.
ബംഗളുരു: എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്ണറെ കാണുന്നു. സര്ക്കാറുണ്ടാക്കാനുളള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കാനാണ് വാജുഭായ് വാലയെ കാണുന്നത്. നേരത്തെ തന്നെ കോണ്ഗ്രസ് എസ്ജെഡി എംഎല്എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കാട്ടി എച്ച് ഡി കുമാരസ്വാമി ഗവര്ണര്ക്ക് കത്ത് നല്കിയിരുന്നു.
ഗവര്ണര് ക്ഷണിച്ചാല് തിങ്കളാഴ്ച കോണ്ഗ്രസ്- ജെഡിഎസ് സര്ക്കാര് അധികാരമേല്ക്കാനാണ് സാധ്യത. സത്യപ്രതിജ്ഞ ചടങ്ങിന് മമതയേയും തേജസ്വി യാദവിനേയും ക്ഷണിച്ചിട്ടുണ്ട്.
രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്വ ചരിത്രം ബാക്കിയാക്കിയാണ് വിശ്വാസവോട്ട് തേടാതെ ബി എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. 55 മണിക്കൂറുകള് മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില് ഇരിക്കാനായത്.
