ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണം കുമാരസ്വാമി പുറത്തുവിട്ടു. പന്ത്രണ്ട് ഭരണപക്ഷ എംഎൽഎമാർ ബിജെപിക്കൊപ്പം ഉണ്ടെന്നും സ്പീക്കർ രമേഷ് കുമാറിന് അമ്പത് കോടി വാഗ്ദാനം ചെയ്തെന്നും യെദ്യൂരപ്പയുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നു.
കർണ്ണാടക: കർണാടകത്തിൽ ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കാൻ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണം കുമാരസ്വാമി പുറത്തുവിട്ടു. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖ.
പന്ത്രണ്ട് ഭരണപക്ഷ എംഎൽഎമാർ ബിജെപിക്കൊപ്പം ഉണ്ടെന്നും സ്പീക്കർ രമേഷ് കുമാറിന് അമ്പത് കോടി വാഗ്ദാനം ചെയ്തെന്നും യെദ്യൂരപ്പയുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നു. ആരോപണം യെദ്യൂരപ്പ നിഷേധിച്ചു.
