നിയമസഭയില്‍ രാജിപ്രഖ്യാപനം നടത്തിയ യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്.
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കാന് സാധിക്കില്ലെന്ന് വ്യക്തമായതോടെ ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ കര്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വിശ്വാസവോട്ടെടുപ്പിനായി നാല് മണിയ്ക്ക് സമ്മേളിച്ച സഭയില് വികാരനിര്ഭരമായ പ്രസംഗം നടത്തിയ ശേഷമാണ് യെദ്യൂരപ്പ രാജിവച്ചത്.
ഇതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട എംഎല്എമാരുടെ പിന്തുണയുള്ള ജെഡിഎസ്-കോണ്ഗ്രസ് സഖ്യത്തിന് കര്ണാടകയില് സര്ക്കാരുണ്ടാക്കാന് വഴിതുറന്നു.ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയാവും അടുത്ത കര്ണാടക മുഖ്യമന്ത്രി.
നിയമസഭയില് രാജിപ്രഖ്യാപനം നടത്തിയ യെദ്യൂരപ്പ ഗവര്ണറെ കണ്ട് രാജിക്കത്ത് സമര്പ്പിക്കാന് രാജ്ഭവനിലെത്തിയിട്ടുണ്ട്. യെദ്യൂരപ്പ രാജിവച്ചതോടെ ജെഡിഎസ്-കോണ്ഗ്രസ് നേതാക്കള്ക്കൊപ്പം കുമാരസ്വാമി ഗവര്ണറെ കണ്ട് സര്ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും.
