കര്‍ണ്ണാടകയിലെ രാഷ്ട്രീയക്കളികളില്‍ നാടകീയനീക്കങ്ങള്‍ തുടരുന്നു.

ബംഗളൂരു: കര്‍ണ്ണാടകയിലെ രാഷ്ട്രീയക്കളികളില്‍ നാടകീയനീക്കങ്ങള്‍ തുടരുന്നു. തങ്ങളുടെ എംഎല്‍എമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുമാരസ്വാമി രംഗത്തെത്തി. ബിജെപി തങ്ങളുടെ കേന്ദ്ര-സംസ്ഥാന അധികാരങ്ങള്‍ ഉപയോഗിച്ച് എംഎല്‍എമാരെ അടര്‍ത്തിമാറ്റാനുള്ള ശക്തമായ നീക്കമാണ് നടത്തുന്നത്. എന്നാല്‍ എന്ത് കാരണവശാലും ഒരു എംഎല്‍എയെ പോലും തങ്ങളുടെ ഇടയില്‍ നിന്നും ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുന്നു. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ ബിജെപി മിടുക്കാന്മാരെന്നും കുമാരസ്വാമി ആരോപിച്ചു. എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കുമാരസ്വാമി പറഞ്ഞു.