തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശ്രീകാര്യത്തെ അക്രമസംഭവങ്ങളിൽ ബിജെപിക്ക് പങ്കില്ല. സംഭവത്തിന്‍റെ ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി.
ബുധനാഴ്ച രാത്രി ശ്രീകര്യത്ത് സിപിഎം പ്രവർത്തകനു വെട്ടേറ്റിരുന്നു. സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്.സാജുവിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
