കോഴിക്കോട്: മധുവിന്‍റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം, അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 15 ആയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കി. മധുവിന്‍റെ താമസ്ഥലം കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗ്സ്ഥരാണെന്ന് പ്രതികള്‍ പറഞ്ഞു.
മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
