തിരുവനന്തപുരം: മലപ്പുറത്ത് സിപിഎമ്മും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ധാരണ കൊണ്ടാണെന്നും കുമ്മനം പറഞ്ഞു. കോലീബി സഖ്യമെന്ന വാദം തള്ളിയ കുമ്മനം ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശക്തനാണെന്നും പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള മുന്നറിയിപ്പാണെന്നും കുമ്മനം പറഞ്ഞു.