Asianet News MalayalamAsianet News Malayalam

തിന്മയ്ക്ക് എതിരെ പോരാടിയ ചരിത്രമാണ് അയ്യപ്പനുള്ളതെന്ന് കുമ്മനം രാജശേഖരന്‍

മതേതരത്വം ഹൃദയത്തിന്‍റെ ഭാവമാണ്. അത് പ്രസംഗിച്ച് നടക്കാനുള്ളതല്ല. മത മൈത്രിയുടെയും മനുഷ്യത്വത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പനെന്നും ശരണഘോഷം പരിവർത്തനത്തിന്‍റെ ശക്തിയാണന്നും കുമ്മനം

kummanam rajasekharan about sabarimala and lord ayyappa
Author
Pandalam, First Published Jan 6, 2019, 6:59 AM IST

പന്തളം: ശബരിമല തീർത്ഥാടനം ജനമനസുകളില്‍ ഉണ്ടാക്കുന്നത് വലിയ സാമൂഹ്യപരിവർത്തനമാണന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. തിന്മയ്ക്ക് എതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമർപ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

മതേതരത്വം ഹൃദയത്തിന്‍റെ ഭാവമാണ്. അത് പ്രസംഗിച്ച് നടക്കാനുള്ളതല്ല. മത മൈത്രിയുടെയും മനുഷ്യത്വത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പനെന്നും ശരണഘോഷം പരിവർത്തനത്തിന്‍റെ ശക്തിയാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല യുവതീപ്രവേശനം പരോക്ഷമായി പരാമർശിച്ച് കൊണ്ടായിരുന്നു പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷ പ്രസംഗം.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം തിരച്ചെത്തണമെന്നും ശശികുമാര വർമ്മ പറഞ്ഞു. തിരുവാഭരണത്തെ അനുഗമിക്കുന്ന രാജപ്രതിനിധിയുടെ പല്ലക്ക് സാമ്പ്രിക്കല്‍ കൊട്ടാരത്തില്‍ കുമ്മനം രാജശേഖരൻ സമർപ്പിച്ചു. തുടർന്ന് തിരുവാഭരണ ദർശനവും നടത്തിയാണ് മിസോറാം ഗവർണർ മടങ്ങിയത്. 

Follow Us:
Download App:
  • android
  • ios