തിരുവനന്തപുരം: ചൈന അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ചൈനയെ അനുകൂലിക്കുന്ന കോടിയേരി ചെയ്യുന്നത് ചാരപ്പണിയാണെന്ന് കുമ്മനം ആരോപിച്ചു.
എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തില്‍ വീണ്ടും ചൈനയെ പിന്തുണച്ച സാഹചര്യത്തിലാണ് കുമ്മനത്തിന‍്റെ വിമര്‍ശനം. സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ചൈന ഇന്ന് ലോകത്തെ പ്രധാനപ്പെട്ട സാന്പത്തിക ശക്തിയായിയാണെന്നും ചൈനയുടെ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് പ്രതീക്ഷ പകരുന്നുവെന്നും കോടിയേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
