കുമ്മനം പുതിയ പദവിയിലേക്ക് മിസോറം ഗവര്‍ണറായി കുമ്മനം ഇന്ന് ചുമതലയേൽക്കും സത്യപ്രതിജ്ഞ രാവിലെ 11 മണിക്ക്
ദില്ലി: മിസോറം ഗവര്ണറായി കുമ്മനം രാജശേഖരന് ഇന്ന് ചുമതലയേൽക്കും. രാവിലെ പതിനൊന്ന് മണിക്ക് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലാണ് സത്യപ്രതിജ്ഞ. കുമ്മനം രാജശേഖരന്റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള് മിസോറം രാജ്ഭവനില് പൂര്ത്തിയായി കഴിഞ്ഞു.
തനിക്ക് ഗവര്ണര് പദവിയോട് താത്പര്യമില്ലായിരുന്നുവെന്നും സജീവരാഷ്ട്രീയത്തില് തുടരാനാണ് ആഗ്രഹിച്ചതെന്നും ദില്ലിയിലെത്തിയ കുമ്മനം കേന്ദ്രനേതാക്കളെ നേരില് കണ്ട് അറിയിച്ചിരുന്നു. എന്നാല് രാഷ്ട്രപതിയുടെ ഉത്തരവിനെ താന് ധിക്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര് പോലും ആയിട്ടില്ലാത്ത തനിക്ക് ഗവര്ണര് പദവി ഒരു വെല്ലുവിളിയാണെന്ന് കുമ്മനം രാജശേഖരന് പ്രതികരിച്ചു. തന്നെ ഗവര്ണറായി നിയമിച്ചതില് സന്തോഷവും അഭിമാനവുമുണ്ടെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തിന്റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് കുമ്മനം രാജശേഖരൻ. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ ഇവിടെ ഗവർണറായിരുന്നു. ലഫ്. ജനറൽ (റിട്ട )നിർഭയ ശർമ വിരമിക്കുന്ന ഒഴിവിലാണ് ബി.ജെ.പി.യുടെ കേരള സംസ്ഥാനാധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്.
