തിരുവനന്തപുരം: ഗോവിന്ദാപുരം അംബേദ്കര്‍ കോളനി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അംബേദ്കര്‍ കോളനി മാതൃക ഗ്രാമം ആക്കി പ്രഖ്യാപിക്കും.

മുതലമട അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായത്തെ അപമാനിച്ച നെന്മാറ എംഎല്‍എ കെ. ബാബുവിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെും കുമ്മനം ആവശ്യപ്പെട്ടു. കേസെടുത്തില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിയ്ക്കും. പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്മനം പറഞ്ഞു.