ആര്‍ക്കും മുന്നണിയിലേക്ക് വരാം
തിരുവനന്തപുരം: ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് ബിജെപി കെ.എം. മാണിയുടെ സഹായം തേടിയതിന് പിന്നാലെ കേരള കോണ്ഗ്രസിനെ എന്ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. എന്ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആര്ക്കും മുന്നണിയിലേക്ക് വരാമെന്ന് കുമ്മനം പറഞ്ഞു.
എന്ഡിഎയുടെ വാതില് എല്ലാവരുടെയും മുന്നില് തുറന്നിട്ടിരിക്കുകയാണ്. മാണിയുടെ അനുകൂല തീരുമാനം ഉണ്ടായാല് ഘടകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം കൈകൊള്ളുമന്നും കുമ്മനം വ്യക്തമാക്കി. ബിഡിജെഎസുമായുള്ള തര്ക്കം ചെങ്ങന്നൂര് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന് കൂട്ടിചേര്ത്തു.
